editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് ഒക്ടോബർ 21ന്: ആദ്യ റൗണ്ട് കൗൺസിലിങ് 11മുതൽമെഡിക്കൽ പ്രവേശനം: സംസ്ഥാ​​ന റാ​​ങ്ക്​ പ​​ട്ടി​​ക ഉ​​ട​​ൻ-കൗൺസിലിങ് 17മുതൽതൃക്കാക്കര കെഎംഎം കോളേജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്ലഹരി വിരുദ്ധ ബോധവൽക്കരണം: ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾതല പരിപാടികൾ നാളെഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിMADHYA PRADESH 10,12 Class board exams 2023 dates RELEASEDപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം

ഇന്ന് അധ്യാപകദിനം: രാജ്യത്തെ 45 അധ്യാപകർ ആദരിക്കപ്പെടും

Published on : September 05 - 2022 | 8:53 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: ഇന്ന് ദേശീയ അധ്യാപകദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിഞ്ഞ് പ്രിയപ്പെട്ട ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‍കാരം നേടിയ രാജ്യത്തെ 45 അധ്യാപകർ ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്ന് രാവിലെ 10.30ന് വഗ്യാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. തൃശ്ശൂർ സ്വദേശിയായ അധ്യാപിക ജയ്നസ് ജേക്കബ് അടക്കമുള്ള അധ്യാപകർ പുരസ്‌കാരം ഏറ്റുവാങ്ങും.

1961 മുതലാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആഘോഷിച്ചുവരുന്നത്. അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു.

ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു, “നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി തിരഞ്ഞെടുത്തത്. രാജ്യത്തെ ഓരോ അധ്യാപകർക്കും ‘സ്കൂൾ വാർത്ത”യുടെ സ്നേഹം നിറഞ്ഞ അധ്യാപകദിന ആശംസകൾ.

0 Comments

Related News