പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉടൻ: വിശദവിവരങ്ങൾ അറിയാം

Aug 30, 2022 at 8:38 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: മാർച്ചിൽ നടന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യും. ഇതിനുള്ള എസ്എസ്എൽസി, ടിഎച്ച്എസ്എൽസി/എസ്എസ്എൽസി (എച്ച്.ഐ)/ ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷകളുടെ ഗ്രേഡ് രേഖപ്പെടുത്തിയ
എസ്എസ്എൽസി കാർഡുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകൾക്ക് എത്രയും വേഗം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. ഏതെങ്കിലും സ്കൂളിന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലായെങ്കിൽ ടി വിവരം പരീക്ഷാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്.
ജില്ലാവിദ്യാഭ്യാസഓഫീസിൽ നിന്നും കൈപ്പറ്റുന്ന സർട്ടിഫിക്കറ്റുകൾ എല്ലാവിദ്യാർത്ഥികൾക്കും ലഭ്യമായിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പുവരുത്തുകയും ഏതെങ്കിലും വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ ആ വിവരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കേണ്ടതുമാണ്. 👇🏻👇🏻

\"\"

പരീക്ഷാ സെക്രട്ടറിയുടെ ഒപ്പും സീലും
ഇല്ലാത്തതോ, പ്രിന്റ് തെളിയാത്തതോ, മറ്റു ന്യൂനതകൾ ശ്രദ്ധയിൽപ്പെടുന്നതോ
ആയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പാടുളളതല്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ തിരികെ നൽകി ശരിയായ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. എസ്എസ്എൽസി കാർഡ് പരീക്ഷാർത്ഥികൾക്ക് നൽകുന്നതിനു മുമ്പ് പ്രഥമാദ്ധ്യാപകർ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഡ്യൂപ്ലിക്കേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ
എസ്എസ്എൽസി കാർഡിന്റെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കുകയോ ചെയ്യണം. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് മുമ്പായി സർട്ടിഫിക്കറ്റ് കൈപ്പറ്റിയതായി പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി വിദ്യാർത്ഥിയുടെ കയ്യൊപ്പ് വാങ്ങേണ്ടതാണ്. 👇🏻👇🏻

\"\"

കാർഡിലെ ബയോഡേറ്റയുടെ താഴെയായി സ്കൂൾ മേധാവി കറുത്ത മഷിയിൽ
ഒപ്പിട്ടശേഷം പേരും, ഔദ്യോഗിക മേൽവിലാസവും രേഖപ്പെടുത്തി സ്ഥാപനത്തിന്റെ മുദ്രപതിച്ച് വേണം കാർഡുകൾ പരീക്ഷാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടത്. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ വിവരം iExaMS ൽ HM Login -ലെ \”Certificate issue” എന്ന ലിങ്കിലൂടെ രേഖപ്പെടുത്തണം.

\"\"
T

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...