പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ആറാം പ്രവൃത്തിദിന കണക്കുകളിലെ പിശക്: പ്രധാനധ്യാപകര്‍ക്കെതിരെ ശിക്ഷാ നടപടിക്കൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

Aug 23, 2022 at 8:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

സ്വന്തം ലേഖകന്‍

കോഴിക്കോട്: ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ തെറ്റായി എന്റര്‍ ചെയ്ത പ്രധാനധ്യാപകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. തെറ്റ് വരുത്തിയ പ്രധാനധ്യാപകരില്‍ നിന്ന് വിശദീകരണം വാങ്ങി ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂര്‍ണയില്‍ 6-ാം പ്രവൃത്തി ദിനത്തിലുള്‍പ്പെട്ട കുട്ടികളുടെ വിവരങ്ങളില്‍ വന്ന പിശകുകള്‍ കാരണം തസ്തിക നഷ്ടപ്പെട്ട കേസുകളില്‍ തസ്തിക

\"\"

നിര്‍ണയത്തിന്റെ അപ്പീലില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പരിശോധന നടത്തി വിവരങ്ങളുടെ വസ്തുത ബോദ്ധ്യപ്പെട്ട് ആവശ്യമെങ്കില്‍ ഉത്തരവ് പരിഷ്‌കരിച്ചു നല്‍കണമെന്നും പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) സി.എ സന്തോഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അഡീഷണല്‍ വിഷയം, ഒന്നാം ഭാഷ മുതലായവയില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്ന് പ്രധാനധ്യാപകര്‍ സര്‍ക്കാരിനെ സമീപിച്ചതോടെയാണ് വ്യാപക പിശക് സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടത്. തെറ്റ് തിരുത്താന്‍ അവസരം ആവശ്യപ്പെട്ടാണ് പ്രധാനധ്യാപകര്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയ ഉത്തരവുകള്‍ പരിഷ്‌കരിച്ച് നല്‍കണമെന്ന് കൂടി ആവശ്യപ്പെട്ടായിരുന്നു ചില സ്‌കൂളുകളില്‍

\"\"

നിന്നും അപേക്ഷ ലഭിച്ചത്. സമ്പൂര്‍ണയില്‍ 6-ാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തെറ്റ് വരുത്തരുതെന്നും നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. തെറ്റ് സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രധാനധ്യാപകര്‍ക്ക് മാത്രമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ വിവരത്തില്‍ വന്ന പിശകുകള്‍ കാരണം തസ്തികകള്‍ നഷ്ടം വന്ന് അധ്യാപകര്‍ പുറത്താകുമെന്ന നില വന്നതോടെയാണ് പ്രധാനധ്യാപകര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളത്. പലതവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും തെറ്റ് വരുത്തിയതിനെ സര്‍ക്കാര്‍ ഗൗരവമായാണ്

\"\"

കാണുന്നത്. അതിനാലാണ് പ്രധാനധ്യാപകര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...