SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
നാട്ടിക: പഴമയുടേയും നാട്ടറിവുകളുടേയും ഓർമപുതുക്കി ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകനാട്ടറിവുദിനം ആഘോഷിച്ചു. വിവിധതരത്തിലുള്ള ഉപകരണങ്ങളുടേയും ഔഷധസസ്യങ്ങളുടേയും പ്രദർശനം നടത്തി. നാടിൻ്റെ തുടിപ്പുകൾ വിളിച്ചോതുന്ന പുതിയതലമുറ അധികം കണ്ടിട്ടില്ലാത്ത വസ്തുക്കളായിരുന്നു പ്രദർശനത്തിൽ കൂടുതലും. ഓട്ടുവിളക്ക്, ഒട്ടുകിണ്ണം, ഒട്ടുതളിക, ഒട്ടുമൊന്ത, ആറന്മുളകണ്ണാടി, വിവിധതരത്തിലും വലിപ്പത്തിലുമുള്ള വെറ്റിലചെല്ലങ്ങൾ, പനിനീർവീശി, ലോട്ടകൾ, വിശറി, പറ, നാഴി, എഴുത്തോലകൾ, പലതരം നാണയങ്ങൾ, ഓലക്കൊണ്ടുള്ള കളിയാഭരണങ്ങൾ, പ്ലാവിലാതൊപ്പി, ഒറ്റമൂലിസസ്യങ്ങളായ കീഴാർനെല്ലി, തഴുതാമ, തുളസി, ബ്രഹ്മി, മുത്തൾ, തുടങ്ങി പഴയതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ വിവിധത്തരത്തിലുള്ള വസ്തുക്കളായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്. പ്രധാനധ്യാപിക ശരീഫ ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രദർശനത്തിലേക്ക് വേണ്ട എല്ലാ വസ്തുക്കളും വിദ്യാർത്ഥികൾതന്നെയാണ് കൊണ്ടുവന്നത്. നാടിന്റെ നന്മ പഴമയിൽനിന്ന് പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ലോകനാട്ടറിവുദിനം ആഘോഷിച്ചത്.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...