SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ ജില്ലയിലെ ഈഴ്ച്ചേരി സ്കൂളിലെ വിദ്യാർത്ഥിനിയെ സ്കൂൾ ഹോസ്റ്റലിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിന് മുന്നിൽ എത്തി. പോലീസ് കലക്ടർ അടക്കമുള്ളവർ സ്കൂളിൽ സന്ദർശനം നടത്തുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 👇🏻👇🏻
എന്നാൽ ഇതിൽ സ്ഥിരീകരണം ആയിട്ടില്ല. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ ക്ലാസിൽ പോയശേഷം വിദ്യാർത്ഥിനി ഹോസ്റ്റലിൽ തിരിചെത്തുകയായിരുന്നു. ഇതിനു ശേഷമാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏതാനും ദിവസം മുൻപ് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഏറെ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.