പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം

വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട കൈറ്റിന് ഇന്ന് 5 വയസ്സ്: പിറന്നാൾ സമ്മാനമായി സിഎം ഇന്നൊവേഷൻ പുരസ്ക്കാരം

Jul 20, 2022 at 2:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) അഞ്ചാം വയസിലേക്ക്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ 2000ത്തിൽ തുടക്കം കുറിച്ച ഐ.ടി.@സ്‌കൂൾ പ്രോജക്ടാണ് അഞ്ചു വർഷം മുൻപ് (2017 ജൂലൈ 20-ന്) കൈറ്റ് എന്ന പേരിൽ സർക്കാർ കമ്പനിയായി മാറിയത്. 👇🏻👇🏻

\"\"

എട്ടു മുതൽ പന്ത്രണ്ടുവരെയുള്ള 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കൽ, 11,000 പ്രൈമറി സ്‌കൂളുകളിൽ ഐ.ടി. ലാബുകൾ സ്ഥാപിക്കൽ, \’സമഗ്ര\’ റിസോഴ്‌സ് പോർട്ടൽ ഒരുക്കൽ തുടങ്ങിയ 800 കോടി രൂപയുടെ പദ്ധതികൾ അഞ്ചുവർഷം കൊണ്ട് കൈറ്റ് വിജയകരമായി പൂർത്തിയാക്കി. 2020 ഒക്ടോബർ 12 ന് വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് രണ്ട് ലക്ഷം ലാപ്‌ടോപ്പുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ 👇🏻👇🏻

\"\"

ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ഖജനാവിന് ലാഭിക്കാനാകുന്നതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.ടി. @ സ്‌കൂളിൽ നിന്നും കൈറ്റ് ആയി മാറിയപ്പോൾ കിഫ്ബിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുള്ള എസ്.പി.വി. ആയും കൈറ്റ് പ്രവർത്തിക്കുന്നു. അഞ്ച് കോടി രൂപയുടെ 139 സ്‌കൂളുകളുടെയും മൂന്ന് കോടി രൂപയുടെ 93 സ്‌കൂളുകളുടേയും നിർമാണ പ്രവർത്തനങ്ങളും ഈ കാലയളവിൽ 96 ശതമാനം പൂർത്തിയാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. 👇🏻👇🏻

\"\"

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ദേശീയ തലത്തിലുള്ള 9 അവാർഡുകൾ ഉൾപ്പെടെ 15 അവാർഡുകൾ കൈറ്റിന് ലഭിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയായി \’സ്‌കൂൾവിക്കി\’, കേരളത്തിലെ ആദ്യ ഔദ്യോഗിക ഓൺലൈൻ കോഴ്‌സായ \’കൂൾ\’, പൊതുവിദ്യാഭ്യാസ വകുപ്പിലെ തസ്തിക നിർണയം, സ്റ്റാഫ് ഫിക്‌സേഷൻ, നിയമനവും സ്ഥലം മാറ്റവും, കലോത്സവങ്ങൾ തുടങ്ങിയവയുടെ ഐ.ടി. ആപ്ലിക്കേഷനുകൾ അടക്കം നിരവധി ഇ-ഗവേണൻസ് പ്രവർത്തനങ്ങളും കൈറ്റ് നടപ്പാക്കി വരുന്നുണ്ട്.👇🏻👇🏻

\"\"


കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തയ്യാറാക്കിയ 18,000 ഡിജിറ്റൽ ക്ലാസുകളടങ്ങിയ ഫസ്റ്റ്‌ബെല്ലാണ് കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡിനർഹമാക്കിയ ഒരു പ്രോഗ്രാം. 3.57 ലക്ഷം കുട്ടികൾ ഇതിനകം അംഗങ്ങളായ ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളാണ് മറ്റൊന്ന്. ഈ വർഷം 9000 റോബോട്ടിക് കിറ്റുകളും 16,500 ലാപ്‌ടോപ്പുകളും കൈറ്റിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ വിന്യസിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡ്
പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ്
ലഭിച്ചു. \’പ്രൊസീഡ്യുറൽ ഇന്റർവെൻഷൻ\’ (Procedural Intervention) വിഭാഗത്തിലാണ് അഞ്ചുലക്ഷം രൂപയുടെ അവാർഡ്. പുരസ്ക്കാരം കൈറ്റിനുള്ള പിറന്നാൾ സമ്മാനമായി.

\"\"

Follow us on

Related News