പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നിലവിലെ രീതി മാറ്റണം: അടുത്തവർഷം മുതൽ പഠന കാലത്ത് പരിശോധന നടത്തണമെന്ന് വിദ്യാർത്ഥികൾ

Jun 29, 2022 at 5:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

മലപ്പുറം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനാവശ്യമായ
നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. പ്ലസ് വൺ പ്രവേശനത്തിന് തൊട്ടുമുൻപായി നടത്തുന്ന നീന്തൽ പ്രാവീണ്യ പരിശോധന കുട്ടികളെ മാനസികമായും ശരീരികമായും തളർത്തുന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. 👇🏻👇🏻

\"\"

പരിശോധന നടക്കുന്ന കുളങ്ങൾക്കും മറ്റും സമീപത്ത് നൂറുകണക്കിന് കുട്ടികളാണ് മണിക്കൂറുകളോളം കാത്തുനിന്ന് അവശരാകുന്നത്. ജില്ലാ സ്പോർട്സ്
കൗൺസിലിന്റെ നേതൃത്വത്തിൽ മലപ്പുറം
മേൽമുറി കോണോംപാറയിൽ നടത്തിയ
നീന്തൽ പ്രാവീണ്യ പരിശോധന കഴിഞ്ഞ ദിവസം അലങ്കോലമായിരുന്നു. വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതോടെ ടോക്കൺ നൽകുന്നത് അധികൃതർ നിർത്തിവയ്ക്കുകയും ഇതേ തുടർന്ന് വിദ്യാർഥികൾ ഒരു മണിക്കൂറിലേറെ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. 👇🏻👇🏻

\"\"

പലയിടത്തും രണ്ട് താലൂക്കുകളിൽ ഒരു പരിശോധനാ കേന്ദ്രമാണ് ഉള്ളത്. പാലാഭാഗത്തും കുളങ്ങൾപോലുള്ള വിശാലമായ ജലാശയങ്ങൾ ഇല്ലാത്തതാണ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കുറയാൻ കാരണം. ഓരോ നീന്തൽ പരിശോധനാ കേന്ദ്രങ്ങളിലും വിശപ്പും ദാഹവും സഹിച്ച് പെരുമഴയത്തടക്കം മണിക്കൂറുകളാണ് കുട്ടികൾ വരിനിൽക്കുന്നത്. ഈ സംവിധാനം പരിഷ്ക്കരിക്കണമെന്നാണ് ആവശ്യം. എസ്എസ്എൽസി ഫലം വരുന്നതിന് മുൻപ്തന്നെ, സ്കൂൾ പഠന സമയത്ത് പ്രത്യേകം സമയക്രമം അനുസരിച്ച് നീന്തൽ പ്രാവീണ്യ പരിശോധനയും നീന്തൽ സർട്ടിഫിക്കറ്റും അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. 👇🏻👇🏻

\"\"

നിലവിൽ ഏകജാലക പ്രവേശനം അർഭിക്കുന്നതിന് തൊട്ടുമുൻപായാണ് പരിശോധനയും സർട്ടിഫിക്കേറ്റ് വിതരണവും നടക്കുന്നത്. ഇതാണ് രൂക്ഷമായ തിരക്കിനും പരാതികൾക്കും ഇടയ്ക്കുന്നത്. ജൂൺ ഒന്നുമുതൽ മാർച്ച്‌ 31വരെയുള്ള സ്കൂൾ അധ്യയന കാലത്ത് സ്പോർട്സ്
കൗൺസിലിന്റെ നേതൃത്വത്തിന്റെ നേതൃത്വത്തിൽ നീന്തൽ പ്രാവീണ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനം ഒരുക്കണം.

\"\"

Follow us on

Related News