JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംസ്), അഗ്നിവീര്‍ ടെക്‌നിക്കല്‍(ഓള്‍ ആംസ്), അഗ്നിവീര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍ ആന്‍ഡ് അമ്യൂണിഷന്‍ എക്‌സാമിനര്‍), അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ (ഓള്‍ ആംസ്), അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്‍ (ഓള്‍ ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്റ് (ഓള്‍

ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. പതിനേഴര മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പരിശീലന കാലയളവ് അടക്കം നാലു വര്‍ഷത്തേക്കാണ് അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
- സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണം
- ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
- അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്പെന്ഷന്
- മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെ
- സ്കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണം