JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തിയ എന്‍.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ & ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീമിലേയും റിവൈസ്ഡ് സ്‌കീമിലേയും രണ്ടാം വര്‍ഷ പൊതുപരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. 👇🏻👇🏻
അപേക്ഷകള്‍ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ പോര്‍ട്ടലില്‍ http://vhsems.kerala.gov.in ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് പോര്‍ട്ടലില്‍ നിന്നു ലഭിക്കുന്ന സ്‌കോര്‍ഷീറ്റ് അടക്കം നിശ്ചിത ഫീസോടെ വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പിന്‍സിപ്പലിന് ജൂണ്‍ 27നു വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. പുനര്‍ മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കില്‍ ഫീസ് അപേക്ഷയോടൊപ്പം പ്രിന്‍സിപ്പലിന് നല്‍കണം.👇🏻👇🏻
സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 100 രൂപ നിരക്കില്‍ \’\’0202-01-102-93-VHSE Fees\’\’ എന്ന ശീര്‍ഷകത്തില്‍ അടച്ച് അസല്‍ ചെലാന്‍ അപേക്ഷയോടൊപ്പം പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 300 രൂപാ നിരക്കില്‍ ഫീസ് ഇതേ ശീര്‍ഷകത്തില്‍ അടച്ച് ചെലാന്റെ അസലും അപേക്ഷയും ഫലം പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ ഓഫീസില്‍ അയയ്ക്കണം. അപേക്ഷാ ഫോമിന്റെ മാതൃക 2022ലെ പരീക്ഷാ വിജ്ഞാപനത്തിന്റെ അനുബന്ധത്തില്‍ ലഭിക്കും.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ