JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല വിജയികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ വിതരണം വ്യാഴാഴ്ച നടക്കും. വിദ്യാഭ്യാസവകുപ്പു മന്ത്രി വി ശിവൻകുട്ടി സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. രാവിലെ 11.30ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ചടങ്ങ്. ബാലസാഹിത്യ
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. ഈ അധ്യയന വർഷത്തെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നിർവഹിക്കും. കനറ ബാങ്ക് ജനറൽ മാനേജർ എസ് പ്രേംകുമാർ, ഡി.ഇ.ഒ ആർ.എസ് സുരേഷ്ബാബു, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണൻ, കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എച്ച്.എം എ വിൻസെന്റ, അഡീഷണൽ എച്ച്.എം വി രാജേഷ് ബാബു, പ്രിൻസിപ്പാൾ ഇൻ ചാർജ് ഇ.ആർ ഫാമില, എസ്.എം. സി ചെയർമാൻ ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും. ആറ് കുട്ടികൾക്കാണ് സംസ്ഥാനതല സ്‌കോളർഷിപ്പ് സമ്മാനിക്കുക. ജൂനിയർ സീനിയർ തലങ്ങളിലായി 10000, 5000, 3000
എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സ്‌കോളർഷിപ്പ് തുക. 2500ഓളം കുട്ടികൾക്ക് ജില്ലതല സ്‌കോളർഷിപ്പായി 16 ലക്ഷം രൂപ നേരത്തേ വിതരണം ചെയ്തിരുന്നു.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി