JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: എസ്.സി, എസ്.റ്റി, ഒ.ബി.സി, പി.എച്ച്. വിഭാഗങ്ങള്‍ക്ക് അധ്യാപക യോഗ്യതാപരീക്ഷകളില്‍ 5% മാര്‍ക്കിളവ് അനുവദിച്ച തീരുമാനത്തിന് കെ ടെറ്റ് പരീക്ഷ നിലവില്‍ വന്നത് മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകരുടെ ഏറെ കാലമായുളള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 2014ലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍,
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കുള്ള കെ ടെറ്റ് പരീക്ഷയില്‍ എസ്.സി, എസ്.റ്റി, ഒ.ബി.സി, പി.എച്ച്. വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്കിളവ് അനുവദിച്ച് ഉത്തരവിട്ടത്. മാര്‍ക്കിളവിന് കെ-ടെറ്റ് പരീക്ഷ നിലവില്‍ വന്ന അന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്ന് അന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു. കെ ടെറ്റ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമാക്കിയതോടെ അധ്യാപക സംഘടനകളെല്ലാം ഈ ആവശ്യം ശക്തമാക്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എസ്.സി.ഇ.ആര്‍.ടി ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. മാര്‍ക്കിളവിനും സര്‍ട്ടിഫിക്കറ്റ് കാലാവധിയുടെ പരിഗണന നല്‍കാവുന്നതാണെന്ന്
എസ്.സി.ഇ.ആര്‍.ടി സര്‍ക്കാരിനെ അറിയിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ മാര്‍ക്കിളവിനും കെ ടെറ്റ് തുടങ്ങിയത് മുതലുള്ള പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
- വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെ
- വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
- കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്പോര്‍ട്സ് ക്ലബ്
- ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ
- ഇഗ്നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടി