പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: 2023 ജൂൺ ഒന്നുമുതൽ മാറ്റം

Jun 17, 2022 at 4:17 am

Follow us on

JOIN OUR MHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷം കുട്ടികളുടെ കൈയിലെത്തി
ക്കും. അടുത്ത വർഷം ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പുതുക്കിയ ആദ്യഘട്ട പാഠപുസ്തകങ്ങളാണ് കുട്ടികൾക്ക് ലഭിക്കുക. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി സംഘടിപ്പിച്ച ആശയ രൂപവത്കരണ ശിൽപശാലയിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് അവതരിപ്പിച്ച രൂപരേഖയിലാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ 31നുമിടയിൽ പൂർത്തിയാക്കുമെന്ന് സൂചിപ്പിച്ചത്.

\"\"

രണ്ട് ഘട്ടമായാണ് പാഠപുസ്തക പരിഷ്കരണം പൂർത്തിയാക്കുക. 2024 ജനുവരി ഒന്നിനും സെപ്റ്റംബർ 31നുമിടയിലായി രണ്ടാംഘട്ടം പൂർത്തിയാക്കും. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പാ
ഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്)
2022\’ രൂപീകരിക്കും. ഇതിനായുള്ള കരട് ചട്ടക്കൂട് നവംബർ 30നകം തയാറാക്കും.
വിവിധതലങ്ങളിലുള്ള ചർച്ചക്കുശേഷം 2023 ജനുവരിയിൽ അന്തിമ പാഠ്യപദ്ധതി ചട്ടക്കൂട് അംഗീകരിക്കും. ആദ്യഘട്ടത്തിൽ ഏതെല്ലാം ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുക എന്നതിൽ തുടർന്നുള്ള ചർച്ചകൾക്കുശേഷം തീരുമാനമെടുക്കും.👇🏻


ഒന്നാം ക്ലാസ് മുതൽ ഒന്നിടവിട്ടുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ആദ്യഘട്ടത്തിൽ പരിഷ്കരിക്കണമെന്ന നിർദേശമാണ് പരിഗണനയിൽ. ഏഴു വരെ ക്ലാസുകളിലേത് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. 2007ലാണ് ഏറ്റവും അവസാനമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയത്. പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ 25വിഷയങ്ങളിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിക്കും.

\"\"

ശാസ്ത്രപഠനം, സാമൂഹികശാസ്ത്ര പഠനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഗണിത വിദ്യാ
ഭ്യാസം, ഭാഷാ വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ആരോഗ്യവിദ്യാഭ്യാസം, പരീക്ഷ പരിഷ്കരണം, പ്രീ സ്കൂൾ വിദ്യാഭ്യാസം, വിദ്യാഭ്യാസ ദർശനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യ വിദ്യാഭ്യാസം തുടങ്ങിയ വിഷയമേഖലകളിലായിരിക്കും ഫോക്കസ് ഗ്രൂപ്പുകൾ.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...