പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എസ്‌എസ്‌എൽസിക്ക് 99.26 ശതമാനം വിജയം: 44,363 പേർക്ക് ഫുൾ എപ്ലസ്

Jun 15, 2022 at 3:18 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ശതമാനം ആണ്‌ വിജയം. ഈവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 44,363 ആണ്. കഴിഞ്ഞ വർഷം ഇത് 1,25,509 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ്റി ഒൻപത്) ആയിരുന്നു. പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.👇🏻കഴിഞ്ഞവർഷം 99.46 ശതമാനമായിരുന്നു വിജയം. കോവിഡ്‌ പ്രതിസന്ധിക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അതിന് പിന്തുണ നൽകിയ അധ്യാപകരെയും കൂടെനിന്ന രക്ഷിതാക്കളെയും മന്ത്രി അഭിനന്ദിച്ചു.

\"\"


1,91,382 (ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി മുന്നൂറ്റി എൺപത്തി രണ്ട് വിദ്യാർത്ഥികൾ മലയാളം മീഡിയത്തിലും 2,31,506(രണ്ട് ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി അഞ്ഞൂറ്റി ആറ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് മീഡിയത്തിലും 2,139(രണ്ടായിരത്തിഒരുന്നൂറ്റി മുപ്പത്തി ഒൻപത് വിദ്യാർത്ഥികൾ കന്നട മീഡിയത്തിലും 1,442 ആയിരത്തി നാനൂറ്റി
നാൽപ്പത്തി രണ്ട് വിദ്യാർത്ഥികൾ തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.
എസ്.എസ്.എൽ.സി പ്രൈവറ്റ് വിഭാഗത്തിൽ 409(നാനൂറ്റി ഒൻപത് പേർ പരീക്ഷ എഴുതി. ഈ വർഷം മുഴുവൻ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 2,134. കഴിഞ്ഞ വർഷം ഇത് 2,210 ആയിരുന്നു.

ഉത്തരക്കടലാസുകളുടെപുനർമൂല്യനിർണ്ണയം സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ 2022 ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാം.
ഉപരിപഠനത്തിന് അർഹത നേടാം റഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള \”\'(SAY)
പരീക്ഷാ വിഞ്ജാപനം പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതാണ്. 2022 ജൂലൈയിൽ സേ പരീക്ഷകൾ നടത്തുന്നതാണ്. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി
മൂന്ന് 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

\"\"




Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...