JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിലെ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ അമൃത എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷന് (AEEE 2022) ഇപ്പോൾ അപേക്ഷിക്കാം. കൊല്ലം അമൃതപുരി (കേരളം), ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായുള്ള നാല് ക്യാമ്പസുകളിലെ ബിടെക് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിന് അമൃത എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷനോ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് മൂന്ന് പ്രവേശന പരീക്ഷകളിലോ യോഗ്യത നേടണം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10.
ഈ വർഷത്തെ പ്രവേശനപരീക്ഷയ്ക്ക് സെന്റർ ബേസ്ഡ് ടെസ്റ്റ് (CBT) മാത്രമാണ് നടത്തുക. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 70 ശതമാനം സീറ്റുകൾ ഉറപ്പാണ്. AEEE 2022 രണ്ട് ഭാഗങ്ങളായി വിഭജിച്ച് രണ്ട് സ്കോറുകളിൽ ഏറ്റവും മികച്ചത് റാങ്കിങ്ങിനായി തിരഞ്ഞെടുക്കുന്നു. സ്ലോട്ട് ബുക്കിംഗ് നടത്തുന്നതിന് മുമ്പായി അപേക്ഷകർ AEEE 2022 ൽ പങ്കെടുക്കാനുള്ള സന്നദ്ധത സൂചിപ്പിച്ചിരിക്കണം. തീയതികൾ ഇമെയിൽ, എന്നിവ വഴി അറിയിക്കുന്നതാണ്. അമൃത സ്‌കൂൾ ഓഫ് എൻജിനീയറിങിലെ 85 ശതമാനം സീറ്റുകളിലും സ്‌കോളർഷിപ്പോടെയുള്ള പഠനത്തിന് അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://amrita.edu/btech പുതിയ വിവരങ്ങൾ അറിയുന്നതിന് ടെലഗ്രാം ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യണം.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ