JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂൺ അഞ്ചിനു നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തു പൂർത്തിയായി. രാവിലെ 9:30 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി പരീക്ഷാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. പരീക്ഷ സമയത്തിനു 10 മിനുട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കു. ഡൗൺലോഡ് ചെയ്ത് അഡ്മിറ്റ് കാർഡിനൊപ്പം അഡ്മിറ്റ് കാർഡിൽ നൽകിയ ഫോട്ടോയുള്ള ഐഡിന്റിറ്റി കാർഡും കയ്യിൽ കരുതണം.

ഉത്തരസൂചിക പൂരിപ്പിക്കാൻ കറുത്ത ബാൾപോയിന്റ് പേന ഉപയോഗിക്കണം. മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ, കാൽക്കുലേറ്ററുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നത് വരെ പരീക്ഷാർത്ഥികൾക്ക് പുറത്തുപോകാൻ അനുവാദം ഇല്ല. കോവിഡ് പോസിറ്റീവായിട്ടുള്ള പരീക്ഷാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. നിർബന്ധമായും മാസ്‌ക് ധരിച്ച് മാത്രമെ പരീക്ഷ സെന്ററിൽ പ്രവേശിക്കാൻ പാടുള്ളു.
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
- സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ

0 Comments