editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നുബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമംഐസിഫോസിൽ റിസേർച്ച് അസോസിയേറ്റ്, അസിസ്റ്റന്റ്: അവസരം ബിരുദധാരികൾക്ക്പ്ലസ് വൺ പ്രവേശനം 7മുതൽ: വിജ്ഞാപനം ഉടൻഐഡിബിഐയിൽ 226 ഒഴിവുകൾ: ജൂലൈ 10 വരെ അപേക്ഷിക്കാംകൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ: 106 ഒഴിവുകൾമഴ: കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിഎസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചുസംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് നാളെ തുടക്കം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി തറകല്ലിടുംസിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഇന്ന് ഇല്ല: പന്ത്രണ്ടാം ക്ലാസ് ഫലം അടക്കം ജൂലൈ 15നകം

പുതിയ അധ്യയനവർഷത്തിനുള്ള ഒരുക്കങ്ങൾ: ഇന്നുമുതൽ സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ പരിശോധന

Published on : May 25 - 2022 | 9:04 am

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിനായി സ്ക്കൂൾ തലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ/ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ ഇന്നുമുതൽ മെയ്‌ 31വരെ സ്ക്കൂളുകൾ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് ഓരോ
ദിവസവും ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകാനാണ് നിർദേശം. ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകൾ ബന്ധപ്പെട്ട ആർ.ഡി.ഡി/എ.ഡി എന്നിവർ മെയ് 25നും 31നുമിടയിൽ നേരിട്ട് സന്ദർശിച്ച് പരിശോധിച്ച് റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതുമാണ്.


പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്ക്കൂൾ പ്രിൻസിപ്പാൾ
ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സ്കൂളിനെ ഒറ്റ് യൂണിറ്റായി കണ്ടു
കൊണ്ടായിരിക്കണം സംഘടിപ്പിക്കേണ്ടത്. സ്കൂളുകൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലും പല സ്കൂളുകളിലും കാര്യമായ മുന്നൊരുക്കങ്ങൾ നടക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും

 
കോട്ടയം: എം.എസ്.സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ് / കെമിസ്ട്രി),  ഇൻഡസ്ട്രിയൽ ബയോ പ്രോസസിങ് പ്രത്യേക വിഷയമായുള്ള എം.എസ്.സി. ബയോടെക്‌നോളജി പ്രോഗ്രാമുകൾ സംയുക്തമായി നടത്തുന്നതിന് എംജി- കണ്ണൂർ സർവകലാശാലകൾ തമ്മിൽ ധാരണയായി.  മഹാത്മാഗാന്ധി സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രൊ-വൈസ് ചാൻസലർ പൊഫ. സി.റ്റി. അരവിന്ദകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എം.ജി. സർവകലാശാല രജിസ്ട്രാർ പ്രൊഫ. പ്രകാശ് കുമാർ ബി., കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ.ജോസ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിട്ടു.


സംയുക്ത പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ അധ്യയനം, പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ സംബന്ധിച്ച പൂർണ ഉത്തരവാദിത്വം ഇതിനായി അവർ ആദ്യമായി രജിസ്റ്റർ ചെയ്ത സർവകലാശാല ക്കായിരിക്കും. എന്നാൽ ഒന്നിടവിട്ട സെമസ്റ്ററുകളിൽ ഇരുസർവകലാശാല കളിലെയും അധ്യയനത്തിനായി വിദ്യാർത്ഥകളെ പരസ്പരം കൈമാറുന്നതിനും ഇരു സർവകലാശാലകളി ലുമുള്ള ക്ലാസ്സ്മുറികൾ, ലാബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ പൂർണമായും വിനിയോഗിക്കുന്നതിനും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു.

ഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഒരു പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.  സംയുക്ത പ്രോഗ്രാമുകൾക്ക് മാത്രമായി ഒരു പൊതു സിലബസും അക്കാദമിക് കലണ്ടറും തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.  തുടർ പഠനത്തിനായി തില്യതാ സർട്ടിഫിക്കറ്റുകളും ദേശീയതലത്തിലുള്ള വിവിധ മത്സരപരീക്ഷകൾക്ക് അർഹതയും ഉറപ്പാക്കുന്ന വിധത്തിൽ സിലബസ് തയ്യാറാക്കാനാണ് നർദ്ദേശിച്ചിട്ടുള്ളത്.
 വിദ്യാർത്ഥി പ്രോഗ്രാമിനായി ആദ്യം രജിസ്റ്റർ ചെയ്ത സർവ്വകലാശാലക്കായിരിക്കും സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഉത്തരവാദിത്വമെങ്കിലും കോഴ്‌സ് ഇരു സർവകലാശാലകളും സംയുക്താടിസ്ഥാനത്തിൽ നടത്തിയിട്ടുള്ളതാണെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം
വൈസ് ചാൻസലറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാല നാനോ സയൻസ് വിഭാഗം കോ-ഓർഡിനേറ്റർ പ്രൊഫ. എസ്. സുധീഷ്, ബയോടെക്‌നോളജി വിഭാഗം കോ-ഒർഡിനേറ്റർ പ്രൊഫ. അനൂപ് കേശവൻ, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ബൈജു കെ.വി. മഹാത്മാഗാന്ധി സർവ്വകലാശാല ബയോ സയൻസസ് വിഭാഗം മേധാവി പ്രൊഫ. എം.എസ്. ജിഷ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. കെ ജയചന്ദ്രൻ, നാനോ-സയൻസ്-ടെക്‌നോളജി വിഭാഗം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എ.എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

0 Comments

Related News