പ്രധാന വാർത്തകൾ

അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റിവ് റിസർച്ചിൽ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനം

Apr 30, 2022 at 11:38 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഉത്തർപ്രദേശ്: അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റിവ് റിസർച്ച് ഗാസിയാബാദ് (യു.പി) രാജ്യത്തെ 48 ദേശീയ ഗവേഷണ സ്ഥാപനങ്ങളിലായി 2022 ആഗസ്റ്റ്, 2023 ജനുവരി സെഷനുകളിൽ നടത്തുന്ന പിഎച്ച്.ഡി സയൻസ്/എൻജിനീയറിങ്, എം.ടെക്, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി എം.ടെക്+പിഎച്ച്.ഡി, എം.എസ്.സി., എം.പി.എച്ച്. പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 23.

\"\"

2022 ആഗസ്റ്റ് സെഷനിലേക്ക് പിഎച്ച്.ഡി എൻജിനീയറിങ് റഗുലർ- 238, ഇന്റേണൽ- 149, പിഎച്ച്.ഡി സയൻസ് റഗുലർ- 1218, ഇന്റേണൽ- 346, എം.ടെക്ക് റഗുലർ- 71, ഇന്റേണൽ- 20, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി എം.ടെക്ക്-പിഎച്ച്.ഡി റഗുലർ- 67, ഇന്റേണൽ- 42 എന്നിങ്ങനെയാണ് സീറ്റുകൾ. സിഎസ്ഐആർ, ഡി.എസ്.ടി, ഐ.സി.എം.ആർ. എന്നിവയുടെ കീഴിലുള്ള ദേശീയ സ്ഥാപനങ്ങളിലും മറ്റു പ്രമുഖ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുമാണ് പഠനാവസരം. വിജ്ഞാപനം കാണുന്നതിന്: http://acsir.res.in/admission

യോഗ്യത: ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി എം.ടെക്+പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അക്കാദമിക് മികവോടെ ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.എൻജിനീയറിങ് പിഎച്ച്.ഡിക്ക് എം.ഇ/എം.ടെക്കുകാർക്കാണ് അവസരം

\"\"

സിഎസ്ഐആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവ, സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാരായ്കുടി, സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ, സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലർ ബയോളജി ഹൈദരാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദ്, നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസ് ബാംഗ്ലൂർ, നാഷനൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ ചെന്നൈ, ഐ.സി.എം.ആർ. -വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ പുതുച്ചേരി, നാഷനൽ ഫിസിക്കൽ ലബോറട്ടറി ന്യൂഡൽഹി മുതലായ ദേശീയ ഗവേഷണ സ്ഥാപനങ്ങളിലാണ് പ്രവേശനം.2023 ജനുവരി സെഷനിലേക്കുള്ള ഏർളി അഡ്മിഷന് ആഗസ്റ്റ് 31 വരെയും റഗുലർ അഡ്മിഷന് ഒക്ടോബർ 31 വരെയും അപേക്ഷിക്കാം.

\"\"

Follow us on

Related News