JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ചെന്നൈ: അണ്ണാ സര്‍വകലാശാലയുടെ വിവിധ വകുപ്പുകളിലായി എം.എസ്.സി. കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാത്തമാറ്റിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്ട്രോണിക് മീഡിയ, മള്‍ട്ടിമീഡിയ (വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍) എന്നീ വകുപ്പുകളിലാണ് പ്രവേശനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 11.
കോളേജ് ഓഫ് എന്‍ജിനിയറിങ് ഗിണ്ടി കാമ്പസില്‍ എല്ലാ പ്രോഗ്രാമുകളും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിൽ മാത്തമാറ്റിക്‌സ് പ്രോഗ്രാമും നടത്തുന്നു.

യോഗ്യത: നിശ്ചിതവിഷയത്തിലെ ബി.എസ് സി.
മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്സ്/അപ്ലൈഡ് സയന്‍സ്.
മെറ്റീരിയല്‍സ് സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്: രണ്ടിനും ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആന്‍സിലിയറി വിഷയമായി പഠിച്ചിരിക്കണം)/അപ്ലൈഡ് സയന്‍സ്.
അപ്ലൈഡ് കെമിസ്ട്രി: കെമിസ്ട്രി/അപ്ലൈഡ് സയന്‍സ്.
അപ്ലൈഡ് ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി.
ഇലക്ട്രോണിക് മീഡിയ, മള്‍ട്ടിമീഡിയ (വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍): ബി.എസ്.സി./ബി.സി.എ./ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ മീഡിയാ കമ്പോണന്റുള്ള ബി.എ. (ജേണലിസം), ബി.വി.എ., ബി.എഫ്.ടി., ബി.വി.സി., ബി.എം.എം.സി., ബി.എം.എം., ബി.ഡിസ്. പോലെയുള്ള ബാച്ച്ലര്‍ ബിരുദം.

- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് ജൂൺ 4ന് നടത്തുന്ന പ്രവേശനപരീക്ഷകള്‍ വഴിയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന്: https://admissions.annauniv.edu/cfa/