പ്രധാന വാർത്തകൾ
KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം: മെയ് 10 വരെ അപേക്ഷിക്കാം

Apr 22, 2022 at 1:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം ജില്ലയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ മെയ് മുതൽ ഒഴിവു വരുന്ന സീനിയർ ക്ലർക്കിന്റെ (അക്കൗണ്ട്‌സ് സെക്ഷൻ) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അന്യത്ര സേവന വ്യവസ്ഥയിലാണ് നിയമനം. വിവിധ സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം.

ശമ്പള സ്‌കെയിൽ: 35600-75400/-.

\"\"

അപേക്ഷിക്കേണ്ട വിധം: മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-I റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ മെയ് 10 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി.നമ്പർ.28/2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ.പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2464240.

\"\"

Follow us on

Related News