JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 13 വരെ ദീര്‍ഘിപ്പിച്ചു.. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തീയതി നീട്ടിയത്. നേരത്തെയുള്ള വിജ്ഞാപനം അനുസരിച്ച് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കുമായിരുന്നു.
ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി ആറു
വയസ്സാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പ് ആറു വയസ്സ് തികഞ്ഞവര്‍ക്ക് പ്രവേശനം നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം.