editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് ആദ്യ മെഡൽസൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന് പുതിയ ബസ്സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾകേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ: അപേക്ഷ 17വരെകേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് നിയമനം

കേ​ര​ള മെ​ഡി​ക്ക​ൽ/എ​ൻ​ജി​നീ​യ​റി​ങ്​ ​കോ​ഴ്​​സ് പ്ര​വേ​ശ​നം: ​ഏപ്രിൽ 30 വരെ അപേക്ഷിക്കാം

Published on : April 09 - 2022 | 12:30 am

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തി​രു​വ​ന​ന്ത​പു​രം: 2022-23 അദ്ധ്യയന വ​ർ​ഷ​ത്തെ കേ​ര​ള മെ​ഡി​ക്ക​ൽ/ എ​ൻ​ജി​നീ​യ​റി​ങ്​ ​കോ​ഴ്​​സ് പ്ര​വേ​ശ​ന​ത്തി​ന്​ ഇപ്പോൾ അപേക്ഷിക്കാം. ഓ​ൺ​ലൈനായാണ് അ​പേ​ക്ഷ സ​മ​ർ​പ്പിക്കേണ്ടത്. https://cee.kerala.gov.in ലൂടെ ഏ​പ്രി​ൽ 30ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ അ​പേ​ക്ഷ സമർപ്പിക്കാം. ആവശ്യമായ രേ​ഖ​ക​ൾ സമർപ്പിക്കാനുള്ള അവസാന തീയതി മേ​യ്​ 10​ ആണ്.

എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി പ്ര​വേ​ശ​ന​ പ​രീ​ക്ഷ ജൂ​ൺ 26ന്​ ​രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മാ​യി നടക്കുന്നതായിരിക്കും. ജൂ​ൺ 10​ മു​ത​ൽ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാവുന്നതാണ്. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറമെ മും​ബൈ, ഡ​ൽ​ഹി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. ജൂ​ലൈ 25ന​കം പരീക്ഷാ ഫ​ലവും ആ​ഗ​സ്​​റ്റ്​ 15ന​കം റാ​ങ്ക്​ പ​ട്ടി​കയും പ്രസിദ്ധീകരിക്കും.

എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ബി.​ഫാം, എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്​ (ആ​യു​ർ​വേ​ദം), ബി.​എ​ച്ച്.​എം.​എ​സ്​ (ഹോ​മി​യോ​പ്പ​തി), ബി.​എ​സ്.​എം.​എ​സ്​ (സി​ദ്ധ), ബി.​യു.​എം.​എ​സ്​ ((യൂ​നാ​നി), അ​ഗ്രി​ക​ൾ​ച​ർ, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്, ഫോ​റ​സ്​​​ട്രി, കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ ബാ​ങ്കി​ങ്, ​​ക്ലൈമ​റ്റ്​ ചെ​യ്​​ഞ്ച്​ ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മെൻറ​ൽ സ​യ​ൻ​സ്​ എ​ന്നീ കോ​ഴ്​​സു​ക​ളി​ലേ​ക്ക് അപേക്ഷ സമർപ്പിക്കാനാകും. ഒരു അപേക്ഷയിലൂടെ തന്നെ എ​ല്ലാ കോ​ഴ്​​സു​ക​ളി​ലേ​ക്കും അപേക്ഷിക്കാനാകും. അ​ഞ്ച്​ ഘട്ടങ്ങളിലൂടെയാണ് അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടത്. ശേഷം അ​ക്​​നോ​ള​ജ്​​മെൻറ്​ പേജിന്റെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.

എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ത്തി​ലുള്ളവർ വില്ലേജ് ഓഫീസറിൽ നിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​ർ ത​ഹ​സി​ൽ​ദാരി​ൽ​നി​ന്ന്​ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങി അ​പ്​​ലോ​ഡ്​ ചെ​യ്യണം. മ​റ്റ്​ അ​ർ​ഹ സ​മു​ദാ​യ​ത്തി​ൽ (ഒ.​ഇ.​സി) നി​ന്നു​ള്ള​വ​ർ പ​ഠ​നാ​വ​ശ്യങ്ങൾക്ക് വില്ലേജ് ഓഫീസറിൽ നിന്നുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

0 Comments

Related News