editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകാലിക്കറ്റ്‌ സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ അപേക്ഷ, ഗസ്റ്റ് അധ്യാപക നിയമനംകണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു: പരീക്ഷാ വിജ്ഞാപനവുംപാഠപുസ്തക വിതരണം തിങ്കളാഴ്ച മുതൽ: ജില്ലാ ഹബ്ബുകൾക്ക് പുറമെ  3313 സൊസൈറ്റികളുംഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയുംമെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരംINI CET 2023 മെഡിക്കൽ പി.ജി പൊതുപ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കുംഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങൾ നടപ്പാക്കും: സർക്കാർ മാർഗനിർദ്ദേശം വന്നുകാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ അറിയാം: ഇന്നത്തെ വാർത്തകൾCBSE 12 ക്ലാസ് ബിസിനസ് സ്റ്റഡീസ് പരീക്ഷ: 90+ മാർക്ക് നേടാനുള്ള മാർഗം

ഞാൻ അവരെ നിങ്ങൾക്കു തിരിച്ചു നൽകുകയാണ്.. സ്കൂൾ തുറക്കുമ്പോൾ ഒരു പോറൽപോലും ഏൽക്കാതെ എനിക്കവരെ തിരിച്ചുതരണം : രക്ഷിതാക്കൾക്ക് ഒരു അധ്യാപികയുടെ കത്ത്

Published on : April 02 - 2022 | 8:52 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരൂർ: കോവിഡ് തീർത്ത പ്രതിസന്ധികളെ തരണം ചെയ്ത ഈ അധ്യയന വർഷത്തിന് സമാപനമാകുമ്പോൾ തന്റെ കുട്ടികളോടുള്ള ഉത്തരവാദിത്വവും സ്നേഹവും കത്തിലൂടെ കൈമാറുകയാണ് ഒരു അധ്യാപിക. മലപ്പുറം തിരുരിലെ എഴൂർ MDPSUP സ്കൂളിലെ 5-ബി യിലെ അധ്യാപികയായ ടി.റീഷ്മയാണ് തന്റെ കുട്ടികൾക്കായി അവരുടെ രക്ഷിതാക്കൾക്ക് കത്തെഴുതിയത്. ഒരു അധ്യാപികയ്ക്ക് തന്റെ ക്ലാസിലെ കുട്ടികളോടുള്ള അടുപ്പവും സ്നേഹവും വ്യക്തമാക്കുന്നതാണ് ഈ കത്ത്. കത്തിലെ ഉള്ളടക്കം ഇങ്ങനെ;

പ്രിയ രക്ഷിതാക്കളെ,
ഈ അധ്യയന വർഷം ഇന്നത്തോടെ അവസാനിക്കുകയാണ്. പ്രതീഷിക്കാതെ പടികടന്നു വന്ന കൊറോണ കാരണം 20 മാസങ്ങൾക്ക് ശേഷം ആണ് വീണ്ടും നമ്മുടെ മക്കൾ ക്ലാസ് മുറികളിൽ എത്തിയത് . നവംബർ 1 നു സ്കൂളുകൾ തുറക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഒത്തിരി ആശങ്കകളും അതിലേറെ ആഹ്ലാദവും ആയിരുന്നു മനസ്സിൽ. കൊറോണ നമുക്കിടയിൽ തീർത്ത വേലിക്കെട്ടുകൾ എങ്ങനെ മറികടക്കാൻ സാധിക്കും എന്നതായിരുന്നു പിന്നീടുള്ള ദിനങ്ങൾ. നവംബർ ഒന്ന് മുതൽ ഫെബ്രുവരി 20 വരെ ബാച്ചുകളായും പിന്നീട് മാർച്ച് 31 വരെ എല്ലാവരും ഒന്നിച്ചു ക്ലാസ് മുറികളിൽ .അതിനിടയിൽ വീണ്ടും ഫെബ്രുവരിയിൽ സ്കൂളുകൾ അടച്ചു. ഈ അധ്യയന വർഷം 93 പ്രവർത്തിദിനങ്ങൾ മാത്രം ആയിരുന്നു ലഭിച്ചത്. ഈ കുറഞ്ഞ ദിവസങ്ങളിലും ആഘോഷം തന്നെ ആയിരുന്നു ക്ലാസ് മുറികളിൽ . 12 വർഷങ്ങൾ കഴിഞ്ഞു ഞാൻ ഈ വിദ്യാലയത്തിൽ എത്തിയിട്ട് ഞാൻ പഠിച്ച സ്കൂളും എന്റെ അധ്യാപകരും എന്റെ മക്കളും ആയിരുന്നു എന്റെ എല്ലാം. അവർ നൽകിയ സമ്മാനപൊതികൾ കൊണ്ട് നിറഞ്ഞ എന്റെ മേശ കാണുബോൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു സ്നേഹബന്ധം എന്തായിരുന്നു എന്നും ഇന്ന് അവരില്ലാത്ത ഈ ക്ലാസ് മുറി എനിക്ക് ഉൾകൊള്ളാൻ ആവുനില്ല എന്നും തിരിച്ചറിയുന്നത്. ജൂൺ മുതൽ തുടങ്ങിയ ഓൺലൈൻ ക്ലാസിലും പിന്നീട് അവർ സ്കൂളിൽ എത്തിയപ്പോഴും നടന്ന എല്ലാ പ്രവർത്തനങ്ങളിലും എല്ലാ പ്രിയ രക്ഷിതാക്കളും ഞങ്ങൾക്കൊപ്പം ചേർന്ന് നിന്നിരുന്നു


ഇനി വരുന്ന രണ്ടു മാസം ഞാൻ അവരെ നിങ്ങൾക്കു തിരിച്ചു നൽകുകയാണ്. സ്കൂൾ തുറക്കുമ്പോൾ ഒരു പോറൽ പോലും ഏൽക്കാതെ എനിക്കവരെ തിരിച്ചു നൽകുകയും വേണം.. പ്രായത്തിന്റെ അറിവിലായ്മ വരുത്തുന്ന അപകടങ്ങളിൽ നിന്നും അതുപോലെ സൂര്യതാപത്തിൽ നിന്നും തളർന്നുപോകാതെ അവരുടെ കൂടെ ഉണ്ടാവണം അതോടൊപ്പം തന്നെ അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അവരുടെ ബാല്യകാലം പിടിച്ചു നിർത്താതെ അത് അവർക്കു തന്നെ നൽകുകയും വേണം. ഇന്നലെ വരെ ഈ ക്ലാസ് റൂമിൽ ഉണ്ടായിരുന്ന വഴക്കും പിണക്കങ്ങളും ഇല്ലാതായതോടെ ഉണ്ടായ ശൂന്യത വളരെ വലുതാണ്. എങ്ങനെ വഴക്കു കൂടിയാലും വൈകുനേരം സ്കൂൾവിട്ടു വീട്ടിൽ പോകുമ്പോഴേക്കും ആ പിണക്കങ്ങൾ എല്ലാം അലിഞ്ഞു പോയിരുന്നു. തമ്മിൽ വഴക്കു കൂടുബോൾ അവരുടെ ഇടയിൽ കൂട്ടുകാരിയായും.. പഠനം നടക്കുമ്പോൾ ടീച്ചർ ആയും.. അവരെ ശാസിക്കുമ്പോൾ അമ്മയായും.. ഞാൻ അവരോടു കൂടെ തന്നെ ഉണ്ടായിരുന്നു.ഓരോ ദിവസവും ടീച്ചറോട് പറയാൻ വിശേഷങ്ങളുമായി അവർ വാതിൽക്കൽ കാത്തു നിൽക്കാറുണ്ടായിരുന്നു. എത്ര പിണക്കങ്ങൾ ഞങൾക്കിടയിൽ നടന്നാലും തൊട്ടടുത്ത ദിവസം ടീച്ചർക്ക് നല്കാൻ തീപ്പെട്ടികൂടു കൊണ്ട് അലമാരയും മിട്ടായികളും ആയിവരുന്ന അവരിലെ നിഷ്കളങ്കത ഓർത്തു ഞാൻ കരഞ്ഞു പോയിരുന്നു. അവരായിരുന്നു എന്റെ എല്ലാം ..വളരെ മിടുക്കരായ 58 പ്രതിഭകളെ കൊണ്ട് നിറഞ്ഞതായിരുന്നു എന്റെ ക്ലാസ് റൂം.


തിരക്കുകൾക്കിടയിൽ നമ്മുടെ മക്കളുടെ ശൈശവവും ബാല്യവും കൗമാരവും എല്ലാം കടന്നുപോകുമ്പോൾ എല്ലാ ദിവസവും മക്കളുടെ കൂടെ വിശേഷങ്ങൾ പങ്കുവെക്കാനും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അല്‌പസമയം മാറ്റിനിർത്തണം. അവർ പറയുന്ന കാര്യങ്ങൾ ഒന്ന് മൂളി കേൾക്കുബോൾ അത് അവരിൽ ഉണ്ടാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.ആ തണൽ അവരെ ജീവിത പ്രതിസന്ധികൾ തരണം ചെയ്തു മുന്നേറാൻ പ്രാപ്തരാക്കും. ഇനി എനിക്ക് നല്കാൻ കഴിയാതെ പോകുന്ന സ്നേഹവും നിങ്ങളിലൂടെ അവർക്കു ലഭിക്കണം. അവരുടെ നേട്ടങ്ങൾ എന്നെ അറിയിക്കണം. കെട്ടകാലം എന്ന് വിശേഷിപ്പിക്കുന്ന കൊറോണകാലവും നമുക്കു നൽകിയ തിരിച്ചറിവുകൾ വളരെ വലുതാണ്. സാഹചര്യങ്ങളെ പഴിചാരാതെ ആത്മവിശ്വാസത്തോടെ എല്ലാം നേരിടാനുള്ള കരുത്താണ് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന്‌ പ്രചോദനമാകുന്നത്.എല്ലാ വർഷവും വിദ്യാലയത്തിന്റെ പടികടന്നു വരുന്ന കൊറോണ കാരണം ഇല്ലാതായ കുറെ ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ട്. അടുത്ത അധ്യയനവർഷം എല്ലാം ഉത്സവങ്ങളും നിറഞ്ഞതാകട്ടെ നമ്മുടെ വിദ്യാലയങ്ങൾ .. ഈ ഒരുവർഷകാലം എന്നോടൊപ്പം നിന്നു എന്റെ മക്കളുടെ എല്ലാ ഉയർച്ചകൾക്കും എല്ലാവിധ സഹകരണവും നൽകിയ എന്റെ പ്രിയ രക്ഷിതാക്കൾക്ക് ഞാൻ നന്ദി അറിയിക്കുന്നു.

                                                                                                                റീഷ്മ ടീച്ചർ.

0 Comments

Related News