തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ
മാർച്ച് 30ന് ആരംഭിക്കും. ഏപ്രിൽ 26വരെയാണ് പ്ലസ് ടു പരീക്ഷകൾ. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മെയ് 3മുതൽ ആരംഭിക്കും. മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡി.ഡി.മാർ, ആർ.ഡി.ഡി. മാർ,
എ.ഡി.മാർ, ജോയിന്റ് സെക്രട്ടറിമാർ
എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട
ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തും. റെഗുലർ മൂന്ന് ലക്ഷത്തി അറുപത്തിയ്യയ്യാരിത്തി എണ്ണൂറ്റി എഴുപത്തിയൊന്ന് വിദ്യാർത്ഥികളും
പ്രൈവറ്റ് ആയി ഇരുപതിനായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നുണ്ട്.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ നാൽപത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹയർ സെക്കൻഡറിയിൽ ആകെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാർത്ഥികളാണ് ഉള്ളത്.
ആകെ പരീക്ഷ സെന്ററുകൾ 2005 ആണ്.
ഗൾഫ് മേഖലയിൽ 8 സെന്ററുകൾ ഉണ്ട്. ലക്ഷദ്വീപിൽ 9 സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
വൊക്കേഷണൽ ഹയർ സെക്കണ്ടറി
മാർച്ച് 30മുതൽ ഏപ്രിൽ 26വരെയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ. ആകെ മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് കുട്ടികൾ പരീക്ഷ എഴുതും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് 389 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം എട്ട് ലക്ഷത്തി തൊണ്ണൂറ്റി യൊന്നായിരത്തി മുന്നൂറ്റി എഴുപത്തി മൂന്ന് ആണ്.