ഐടി പരീക്ഷാഹാളിൽ മൊബൈൽ അനുവദിക്കില്ല: തിയറി കഴിഞ്ഞാൽ ഉടൻ പ്രാക്ടിക്കൽ

Mar 4, 2022 at 1:28 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഐടി പരീക്ഷയിൽ പങ്കെടുക്കേണ്ട എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷയെ സംബന്ധിച്ച് സ്കൂൾ അധികൃതർ പൊതു നിർദ്ദേശങ്ങൾ നൽകുകയും പരീക്ഷയുടെ ഒരു ഡെമോൺസ്ട്രേഷൻ നൽകുകയും ചെയ്യും. സിഡി, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ഡിജിറ്റൽ വാച്ച് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി കുട്ടികൾ ലാബിൽ പ്രവേശിക്കരുത്. പരീക്ഷാ സോഫ്റ്റ്‌വെയറിൽ പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടിയുടെ വിവരങ്ങൾ നൽകിയ ശേഷം പരീക്ഷ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം വന്നാൽ
ആദ്യം തിയറി പരീക്ഷാഭാഗമാണ് ദൃശ്യമാകുന്നത്.ഇവിടെ 2 വിഭാഗങ്ങളിലായി 15 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. തിയറി ഭാഗം പൂർത്തിയായാൽ പ്രാക്ടിക്കൽ ഭാഗത്തേക്ക് കടക്കാൻ കഴിയും. പ്രാക്ടിക്കൽ ഭാഗത്ത് 4 ഗ്രൂപ്പുകളിലായി രണ്ടു ചോദ്യങ്ങൾ വീതം പ്രദർശിപ്പിച്ചിട്ടുണ്ടാവും. ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ ചോദ്യം വീതം
തെരഞ്ഞെടുത്ത് പരീക്ഷ ചെയ്യണം.

\"\"

പ്രാക്ടിക്കൽ ഭാഗത്ത് ചോദ്യത്തിനുമുള്ള പ്രവർത്തനവും ഇൻവിജിലേറ്റർ പരിശോധിച്ച്, അതിന്റെ സ്കോർ, സ്കോർഷീറ്റിൽ (Form P-3) രേഖപ്പെടുത്തിയശേഷം മാത്രമേ ആ
വിൻഡോ ക്ലോസ് ചെയ്യാൻ പാടൂ.
തിയറി ഭാഗത്തിന്റെ മൂല്യനിർണയം സോഫ്റ്റ്‌വെയർ നടത്തുന്നതാണ്.
വൈദ്യുതിയുടെയോ കമ്പ്യൂട്ടറിന്റെയോ തകരാറുമൂലം പരീക്ഷയ്ക്കിടയിൽ
വിദ്യാർത്ഥിക്ക് നഷ്ടപ്പെടുന്നുവെങ്കിൽ ആ വിവരം ഇൻവിജിലേറ്ററെ ധരിപ്പിക്കണം.
കുട്ടി പ്രാക്ടിക്കൽ ഭാഗത്ത് ഓരോ ചോദ്യവും ചെയ്തു തീരുമ്പോൾ ഇൻവിജിലേറ്റർ
അത് പരിശോധിച്ച്, അതിന്റെ സ്കോർ സ്കോർഷീറ്റിൽ (മാതൃകാ Form P-3)
രേഖപ്പെടുത്തേണ്ടതാണ്.

\"\"

പരീക്ഷ പൂർത്തിയാക്കുകയോ കുട്ടിക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിയുകയോ ചെയ്യുമ്പോൾ ഇൻവിജിലേറ്റർ, കുട്ടി ചെയ്ത
പ്രവർത്തനങ്ങൾ വിലയിരുത്തി P-3 യിൽ രേഖപ്പെടുത്തിയ സ്കോറുകൾ
കമ്പ്യൂട്ടറിൽ എന്റർ ചെയ്യേണ്ടതാണ്. തുടർന്ന് അടുത്ത വിദ്യാർത്ഥിയെ പരീക്ഷ
ചെയ്യുന്നതിന് അനുവദിക്കേണ്ടതാണ്.
ഓരോ ദിവസവും പരീക്ഷ കഴിയുമ്പോൾ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ
പൂർത്തിയാക്കേണ്ടതാണ്.
അതത് ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികളും
പരീക്ഷയിൽ പങ്കെടുത്തു എന്ന് ഉറപ്പുവരുത്തണം. ആ ദിവസത്തെ മുഴുവൻ കുട്ടികളുടെയും റിസൽട്ട് സോഫ്റ്റ്‌വെയറിലെ
എക്സ്പോർട്ട് സൗകര്യം ഉപയോഗിച്ച് സെർവർ കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിലേക്ക് കോപ്പി ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

\"\"

Follow us on

Related News