JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് വിധേയമായി 2022 ഫെബ്രുവരി മാസത്തെ പാചക ചെലവിനത്തിൽ (13ദിവസത്തേക്ക് ) 27,78,72,218 രൂപ (ഇരുപത്തിഏഴു കോടി
എഴുപത്തിഎട്ടു ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുനൂറ്റി പതിനെട്ട് രൂപ മാത്രം) ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ട്.
സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ SNA അക്കൗണ്ടിൽ നിന്നും PFMS മുഖേന 2022 ഫെബ്രുവരി മാസത്തെ പാചക ചെലവിനത്തിൽ (13ദിവസത്തേക്ക് ) 27,18,72218/- ഇരുപത്തിഏഴു കോടി എഴുപത്തിഎട്ടു ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുനൂറ്റി പതിനെട്ട് രൂപ) രൂപ
അനുവദിച്ച് ഉത്തരവായി.
ഓരോ ജില്ലയ്ക്കും അനുവദിച്ച തുക താഴെ
THIRUVANANTHAPURAM- 2, 21,33,358
KOLLAM,1,84,57,478. PATHANAMTHITTA-
61,14,303. ALAPPUZHA- 1,32,80,839
KOTTAYAM- 1,16,92,018. DUKKI-77,61,234.
ERNAKULAM-1,84,90,628. THRISSUR- 2,28,63,282. PALAKKAD- 2,58,30,844. MALAPPURAM -5,52,36,194. KOZHIKODE- 2,94,36,381. WAYANAD-85,17,860. KANNUR- 2,42,67,789. KASARGOD-1,37,90,010.
ആകെ -27,78,72,218 രൂപ
വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയത്തിലെ ഡാറ്റ ഓപ്പറേറ്റർ, ഡാറ്റഅപ്രൂവർ എന്നിവർ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന പട്ടിക പ്രകാരമുള്ള തുകകൾ limit ആയി ഉപജില്ല
വിദ്യാഭ്യാസ ഓഫീസർമാർക്ക് ഫിക്സ് ചെയ്ത് നൽകണം.
2022 ഫെബ്രുവരി മാസത്തെ പാചക ചെലവിനത്തിലെ അനുവദനീയമായ തുക സ്കൂളുകളുടെ MDM
അക്കൗണ്ടിലേക്ക് നൽകുന്നതിനു വേണ്ട നടപടികൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ കൈക്കൊള്ളണം. യാതൊരു കാരണവശാലും ഈ തുക PFMSന് വേണ്ടി ആരംഭിച്ച അക്കൗണ്ടിലേക്ക് നൽകാൻ പാടുള്ളതല്ല എന്നും നിർദേശമുണ്ട്. ഈ ചെലവിനം ഉച്ചഭക്ഷണ പദ്ധതിയുടെ cooking cost എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തുക.