പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ലിറ്റിൽ കൈറ്റ്‌സ്: പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അവസരം

Feb 23, 2022 at 4:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കാണ് യൂണിറ്റ് അനുവദിക്കുന്നത്. വിദ്യാലയങ്ങളിലെ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, കമ്പ്യൂട്ടർ ലാബിന്റെ തൽസ്ഥിതി, സ്‌കൂൾ വിക്കി പേജിന്റെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും രജിസ്‌ട്രേഷൻ നൽകുന്നത്. താല്പര്യമുള്ള വിദ്യാലയങ്ങൾ http://kite.kerala.gov.in ലെ Little KITEs എന്ന ലിങ്ക് വഴി   \’സമ്പൂർണ\’  യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫെബ്രുവരി 28 നകം അപേക്ഷ സമർപ്പിക്കണം.

വാർത്തകൾ ഇനി കേട്ടറിയാം!!!

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha


നിലവിൽ ലിറ്റിൽ കൈറ്റ്‌സ് രജിസ്‌ട്രേഷൻ ഉളള വിദ്യാലയങ്ങൾ അവരുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ നിശ്ചിത തീയതിക്കകം പുതുക്കണം. രജിസ്‌ട്രേഷൻ ലഭിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ മാർച്ച് 3 ന് പ്രസിദ്ധീകരിക്കും. അംഗമാകാൻ താത്പര്യമുളള വിദ്യാർത്ഥികൾ കൈറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിൽ എഴുതി തയ്യാറാക്കിയ അപേക്ഷ  മാർച്ച് 7 നകം ക്ലാസ് ടീച്ചർ മുഖേന പ്രഥമാധ്യാപകർക്ക് നൽകണം.  മാർച്ച് മൂന്നാം വാരം നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ബാച്ചിന് അംഗത്വം ലഭിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം,               സ്‌കുൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും.

\"\"

പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,  ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...