DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ന് സ്കൂളുകൾ പൂർണമായി തുറന്നപ്പോൾ സംസ്ഥാനത്ത് 82.77% വിദ്യാർത്ഥികൾ ക്ലാസിൽ ഹാജരായി. എൽപി, യുപി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18% പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91% പേരും സ്‌കൂളുകളിൽ ഹാജരായി.
എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത്,93%, പത്തനംതിട്ടയിലാണ് കുറവ് ഹാജർനില, 51.9%.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്,88.54%. ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്,72.28%.
വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാംകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 % പേരും സ്‌കൂളുകളിലെത്തി.
മികച്ച ഹാജർനിലയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഗുണം ചെയ്തു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ..
പരസ്യങ്ങളില്ലാതെ അറിയാം!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha