JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനം തിങ്കളാഴ്ച മുതൽ മുഴുവൻ സമയവും. ഫെബ്രുവരി 7മുതൽ 10,11,12 ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതുവരെ ഈ ക്ലാസുകൾ ഉച്ചവരെയാണ് പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ചമുതൽ സ്കൂൾ പഠനം മുഴുവൻ സമയമായി ക്രമീകരിച്ചിട്ടുണ്ട്. മാറ്റിയ ടൈം ടേബിൾ ഉടൻ പുറത്തിറക്കും. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾതല മാർഗ്ഗരേഖ പ്രകാരം
നിലവിലുളള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്
ക്ലാസ്സുകൾ നടത്തുന്നതിനുളള നിർദ്ദേശം സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് മുതൽ വരെയുള്ള ക്ലാസ്സുകൾ മുൻപ് പുറപ്പെടുവിച്ച്മാർഗ്ഗനിർദ്ദേശ പ്രകാരം അടുത്ത ഒരാഴ്ച്ച കൂടി ഓൺലൈനായി തുടരുന്നതാണ്.