JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം. എം.ആർഎസ്. സി.ബി.എസ്.ഇ, കുറ്റിച്ചൽ സ്‌കൂളുകളിൽ 2022-2023 അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിന് പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രവേശനം പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട്, നെടുമങ്ങാട്. പി.ഒ (ndditdp@gmail.com) എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷകൾ 20നകം നൽകണം. അപേക്ഷയുടെ മാതൃകയും മറ്റു വിശദ വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് (വിതുര) എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനീലി, ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ (നന്ദിയോട്) എന്നിവിടങ്ങളിൽ ലഭിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/ രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472-2812557.