തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റൻ്റ് ജനറൽ മാനേജർ (എജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എന്നിവയുൾപ്പെടെ വിവിധ മാനേജർ തസ്തികകളിലേക്കാണ് നിയമനം. എഴുത്തു പരീക്ഷയില്ലാതെയാണ് തിരഞ്ഞെടുപ്പ്. പ്രതിമാസം 2,00,000 രൂപ വരെയാണ് ശമ്പളം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 6ആണ്. പരമാവധി പ്രായപരിധി 55 വയസ്. അഭിമുഖത്തിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. എജിഎം/ഡിജിഎം തസ്തികളിൽ 15,600 മുതൽ 39,100 രൂപ വരെയാണ് ശമ്പളം. ഡിജിഎം (ധനകാര്യം) തസ്തികളിൽ 70,000 മുതൽ 2,00,000 രൂപ വരെ ശമ്പളം ലഭിക്കും.
ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായും ഇമെയിൽ വഴിയും l അപേക്ഷ സമർപ്പിക്കണം (വിജിലൻസ് ഹിസ്റ്ററി, ഡിഎആർ ക്ലിയറൻസ്, കഴിഞ്ഞ മൂന്ന് വർഷത്തെ എപിഎആർ ഉൾപ്പെടെ). അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് 2024 നവംബർ 6-നകം deputation@irctc.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...