തിരുവനന്തപുരം:വിദ്യാർത്ഥികൾ സഹോദരങ്ങളായ സഹപാഠികൾക്ക് നിർമിച്ചു നൽകിയ സ്നേഹ ഭവനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ പണികഴിപ്പിച്ചതാണ് സ്നേഹഭവനം. സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന, സഹോദരങ്ങളായ രണ്ടു വിദ്യാർഥികൾക്കായി പകൽക്കുറി വയലിക്കടയിലാണ് വീട് നിർമിച്ചത്. കുട്ടികളുടെ പിതാവ് 2 വർഷം മുമ്പ് അന്തരിച്ചിരുന്നു. ഇവർ താമസിച്ചുകൊണ്ടിരുന്ന വീട് ചോർന്നൊലിച്ച് നിലം പൊത്താറായ നിലയിലായിരുന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി താക്കോൽദാന കർമ്മം നിർവഹിച്ചു. NSS യൂണിറ്റ് G H S S വെട്ടൂർ, NSS ന്റെ ഭവന പദ്ധതിയുടെ ഭാഗമായി, സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിക്കാണ് വീട് വച്ചുനൽകി. പിതാവ് നഷ്ടപെട്ട സ്വന്തമായി ഭൂമിയില്ലാതിരുന്ന കുട്ടിക്ക്, നാട്ടുകാരുടെ സഹകരണത്തോടെ ഭൂമി നൽകി കൊണ്ട്, പ്രവർത്തനം തുടങ്ങി. സ്കൂളിലെ കുട്ടികളുടെ സർഗ്ഗ ശേഷി പ്രയോജ നപ്പെടുത്തികൊണ്ട് സ്കൂളിന്റെ സമീപം ഉള്ള അരിവാളം ബീച്ചിൽ ഒരു മ്യൂസിക് – മാജിക് ഷോ നടത്തി നിർമാണ പ്രവർത്തങ്ങൾക്കുള്ള മൂലധനം കണ്ടെത്തി. നിർമാണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ നിരവധി സുമനസ്സുകളുടെ സഹായ സഹകരണം ഉണ്ടായി. നിർമാണത്തിനായി ലഭിച്ച ഭൂമി സമ്പ്രദായിക നിർമാണ രീതികൾക്ക് അനുഗുണം അല്ലാത്തത് കൊണ്ട് 5 അടി ഉയർത്തി പില്ലറുകൾക്ക് മുകളിൽ aeroocon പാനലുകൾ ഉപയോഗിച്ച് രണ്ട് നിലകളിൽ 860 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്.
പേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കോഴിക്കോട്:പേരാമ്പ്രയിലെ വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക്...