പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽ

Oct 20, 2024 at 7:00 am

Follow us on

തിരുവനന്തപുരം:കേരളത്തിൽ നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകൾ അടുത്തെത്തിയത്തോടെ വിദ്യാർത്ഥികൾ ആശങ്കയിൽ. പഠനത്തിന് ആവശ്യമായ അധ്യയന ദിവസങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പൊതുഅവധികൾക്ക് പുറമെ, ഓണം അവധി, മഴ അവധികൾ, അധ്യാപകരുടെ മൂല്യനിർണയക്യാമ്പ് തുടങ്ങി വിവിധ കാരണങ്ങളാൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടു. ആദ്യ സെമസ്റ്ററിന് 75 അധ്യയന ദിവസങ്ങൾ വേണം. എന്നാൽ ഇതുണ്ടായിട്ടില്ല. വൈകി പ്രവേശനം നേടിയ കുട്ടികൾക്ക് മറ്റു കുട്ടികൾക്ക് ഒപ്പം എത്താൻ കഴിഞ്ഞിട്ടില്ല. പല വിഷയങ്ങളുടെയും പാഠപുസ്തകങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് എത്തിയത്. സയൻസ് വിഷയങ്ങളിൽ എഴുത്തുപരീക്ഷയ്ക്ക് മുന്നോടിയായാണ് പ്രാക്‌ടിക്കൽ പരീക്ഷ നടത്തേണ്ടത്. എന്നാൽ, ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ ആയിട്ടില്ല. പഠന പ്രവർത്തനങ്ങൾ നൽകുന്നതിനുപോലും മതിയായ സമയം കിട്ടിയിട്ടില്ല. പല കോഴ്സുകളിലെയും കുട്ടികളെ പരിചയപ്പെട്ടുവരുന്നേയുള്ളൂവെന്നും അധ്യാപകർ പറയുന്നുണ്ട്. നവംബര്‍ രണ്ടാംവാരത്തോടെയാണ് കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നാലുവർഷ ബിരുദ കോഴ്സിന്‍റെ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...