തിരുവനന്തപുരം :സംസ്ഥാനത്ത് നാലുവർഷ ബിരുദ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് ആദ്യ സെമസ്റ്റർ പരീക്ഷകൾ നീട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ അധ്യക്ഷതയിൽ നടന്ന ഉന്നത യോഗത്തിലാണ് തീരുമാനം. നാലുവർഷ ബിരുദ കോഴ്സുകളുടെ നടപടികൾ വൈകിയതും വയനാട് ദുരന്തവും അവധികളെ തുടർന്നുണ്ടായ അധ്യയന ദിവസത്തിലെ കുറവും കണക്കിലെടുത്താണ് ആദ്യ സെമസ്റ്റർ പരീക്ഷ നീട്ടിയത്. പുതിയ തീരുമാനപ്രകാരം നവംബർ 20 മുതൽ ഡിസംബർ 8 വരെ തീയതികളിൽ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടക്കും. നേരത്തെ നവംബർ 5 മുതൽ 25 വരെ പരീക്ഷ തീയതി നിശ്ചയിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടത്ര അധ്യായന ദിവസം ലഭിക്കാത്തത് വിദ്യാർത്ഥികളിൽ ആശങ്കക്കിടയാക്കുന്നതായി ‘സ്കൂൾ വാർത്ത’ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷ തീയതി നീട്ടിയാലും റിസൾട്ട് മുൻനിശ്ചയിച്ച പ്രകാരം ഡിസംബർ 22 നകം പ്രസിദ്ധീകരിക്കും. വയനാട് ദുരന്തത്തിൻ്റെയും മഴയുടെയും പശ്ചാത്തലത്തിൽ സ്വയംഭരണ കോളേജുകളിലടക്കം ആവശ്യമായ ക്ലാസ് ലഭിച്ചിട്ടുണ്ടോ എന്ന് സർവ്വകലാശാലകൾ പരിശോധിച്ചു. നഷ്ടപ്പെട്ട ദിനങ്ങൾക്ക് പകരം ക്ലാസ് ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അന്തർ സർവ്വകലാശാല മാറ്റത്തിനും, മറ്റ് സർവ്വകലാശാലകളിൽ നിന്നും കോഴ്‌സുകൾ എടുക്കാനും അവസരം നൽകിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. അതിന് എല്ലാ സർവകലാശാലകളും ഒരേസമയം പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...