editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്

പ്ലസ് വൺ ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മന്ത്രി

Published on : February 04 - 2022 | 6:28 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും. ആകെ 3,20,067 വിദ്യാർത്ഥികൾ ആണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. പനി ബാധിച്ച 1493 കുട്ടികൾ പരീക്ഷ എഴുതി. ഇവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. കേരളത്തിന്‌ പുറമെ ഗൾഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങൾ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തിയത്. കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് മന്ത്രി വി.ശിവൻകുട്ടി ആശംസകൾ നേർന്നു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കാൻ പ്രയത്നിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും മന്ത്രി വി ശിവൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു.

0 Comments

Related News