JOIN OUR WHATSAPP GROUP https://chat.whatsapp.com/CIB21kuuEnnLn7arUQ11Dk
തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷാ ജോലികള്‍ എല്ലാ അദ്ധ്യാപകര്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പുതിയ പരീക്ഷാ മാന്വൽ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാജോലികളില്‍ വീഴ്ച വരുത്തുന്ന അദ്ധ്യാപകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ ഉണ്ടാകും. വിവിധ കോടതികളുടെയും കമ്മീഷനുകളുടെയും നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ചാണ് ഈ നടപടികൾ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാല്‍ പ്രാക്ടീസ് തടയുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളും മാന്വലിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.