JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ ഓൺലൈൻ പഠനം തുടരുമോ അതോ സ്കൂൾ പഠനം പുന:രാരംഭിക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. കോവിഡ് വ്യാപനം രൂക്ഷമായ
സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾ പഠനം നിർത്തിവച്ചിരുന്നു. രണ്ടാഴ്ചത്തേയ്ക്കാണ് സ്കൂൾ പഠനം നിർത്തലാക്കിയത്. ക്ലാസുകൾ ഓൺലൈൻ വഴി ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ജനുവരി 21 മുതൽ
രണ്ടാഴ്ച കാലത്തേക്ക് സ്കൂളുകളിൽ വരേണ്ടതില്ല എന്നായിരുന്നു നിർദേശം. വെള്ളിയാഴ്ചയോടെ (ഫെബ്രുവരി4) രണ്ടാഴ്ച പൂർത്തിയാകും. രണ്ടാഴ്ച്ച കഴിഞ്ഞ് സ്ഥിതി
ഗതികൾ വിലയിരുത്തിയ ശേഷം തുടർ നിർദ്ദേശങ്ങൾ നൽകും എന്നാണ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നത്.
10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇപ്പോൾ സ്കൂളിൽ ക്ലാസ് നടക്കുന്നുണ്ട്. ഇവർക്കൊപ്പം 9വരെയുള്ള ക്ലാസുകൾ കൂടി ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ തീരുമാനിക്കും. എല്ലാ സ്കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്.