JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: വിദ്യാഭ്യാസത്തിന്റെ
ഗുണമേൻമ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന-പരിപോഷണ പദ്ധതികൾ, അക്കാദമിക വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകൾ സമർപ്പിക്കാൻ അധ്യാപകർക്ക് അവസരം. ഇത്തരം മികച്ച മാതൃകകൾ എസ്.സി.ഇ.ആർ.ടിക്ക് സമർപ്പിക്കാം. മികച്ച പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇവ വിശദമായ ഡോക്യുമെന്റേഷൻ നടത്തി യാഥാർഥ്യമക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. പദ്ധതികളും വിശദാംശങ്ങളും ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ) നോമിനേഷനുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ഫെബ്രുവരി 15നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ സമർപ്പിക്കണം. നോമിനേഷനുകൾ scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.