JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നസാഹചര്യത്തിൽ ജനുവരി 27മുതൽ ഫെബ്രുവരി 18വരെ നടത്താനിരുന്ന അഭിമുഖങ്ങളും, എറണാകുളം റീജിയണൽ ഓഫീസിൽ ജനുവരി 27ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
19 വരെയുള്ള പരീക്ഷകൾ മാറ്റി
ഫെബ്രുവരി മാസം 4-ാം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയിലേയ്ക്കുള്ള OMR പരീക്ഷ ഒഴികെ 2022 ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.
സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യില്ല
ഇന്ന് (ജനുവരി25) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വകുപ്പുതല
പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ല. പ്രൊബേഷൻ ഡിക്ലറേഷൻ, പ്രമോഷൻ എന്നിവ due ആയിട്ടുള്ളവർ ഓഫീസ് മേലധികാരിയുടെ ശുപാർശ കത്ത് jsde.psc@kerala.gov.in 200 olemucorolco e-mail ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം 695004 എന്ന മേൽവിലാസത്തിൽ അയച്ചാൽ മതിയാകുന്നതാണ്.