JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: ആർമി പബ്ലിക്ക് സ്കൂളുകളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 136 സ്കൂളുകളിലാണ് ഒഴിവുകളുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് അവസരം. ഫെബ്രുവരി 19, 20 തീയതികളിൽ പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദംവും ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കുമാണ് യോഗ്യത. പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത.
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് അടക്കം മൂന്ന് ഘട്ടങ്ങളിലായാണ് നിയമന തെരഞ്ഞെടുപ്പ്. ജനുവരി 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 385 രൂപയാണ് പ്രവേശന ഫീസ്. വിശദവിവരങ്ങൾക്ക് https://www.awesindia.com/ സന്ദർശിക്കുക.