JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
ന്യൂഡൽഹി: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിലും വിവിധ ഓഫീസുകളിലുമുള്ള 1925 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നോയ്ഡയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കും ഭോപ്പാല്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, ജയ്പുര്‍, ലക്‌നോ, പാറ്റ്‌ന, പൂനെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകൾക്കും പുറമെ രാജ്യത്താകെയുള്ള 649 ജവഹര്‍ നവോദയ സ്കൂളുകളിലുമാണ് വിവിധ വിഭാഗങ്ങളിൽ നിയമനം നടത്തുന്നത്. http://navodaya.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്. മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകളുടെ വിവരങ്ങൾ
അസിസ്റ്റന്‍റ് കമ്മീഷണര്‍, അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍, ഓഡിറ്റ് അസിസ്റ്റന്‍റ്, ജൂനിയര്‍ ട്രാന്‍സലേറ്റര്‍, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍), സ്‌റ്റെനോഗ്രാഫര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, കാറ്ററിങ് അസിസ്റ്റന്‍റ്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, സ്റ്റാഫ് നഴ്‌സ്, ഇലക്‌ട്രീഷ്യന്‍ കം പംബ്ലര്‍, ലാബ് അറ്റന്‍ഡന്‍റ്, മെസ് ഹെല്‍പ്പര്‍ മാള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിലാണ് നിയമനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://navodaya.gov.in സന്ദര്‍ശിക്കുക.