JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഇപ്പോൾ അപേക്ഷ നൽകാം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. സ്കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകൾ ആയി തിരിച്ചാണ് സാമ്പത്തിക ആനുകൂല്യം നൽകുന്നത്. 2021- 22 സാമ്പത്തിക വർഷത്തിൽ ഗ്രാൻഡ് നൽകുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി അർഹതയുള്ള സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 27 ആണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളിൽ നിന്നും രജിസ്ട്രേഷൻ നൽകിയിട്ടുള്ള സ്കൂളുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂവെന്ന് വിജ്ഞാപനത്തിൽ പറയുന്നു.