editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ

സംസ്ഥാനത്തെ സ്കൂളുകൾ താത്കാലികമായി അടയ്ക്കുന്നു: 20 കർശന നിർദേശങ്ങൾ പുറത്തിറക്കി

Published on : January 19 - 2022 | 7:29 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി 21 മുതൽ സ്കൂൾ പഠനം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കർശന മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
നിർദേശങ്ങൾ ഇവയാണ്

 1. ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ജനുവരി 21 മുതൽ
  രണ്ടാഴ്ച കാലത്തേക്ക് സ്കൂളുകളിൽ വരേണ്ടതില്ല. രണ്ടാഴ്ച്ച കഴിഞ്ഞ് സ്ഥിതി
  ഗതികൾ വിലയിരുത്തിയ ശേഷം തുടർ നിർദ്ദേശങ്ങൾ നൽകും.
 2. 10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് തുടർന്നും സ്കൂളിൽ ക്ലാസ് നടക്കും.
 3. എല്ലാ സ്കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടതും എല്ലാ അദ്ധ്യാപകരും സ്ക്കൂളിൽ ഹാജരാകേണ്ടതുമാണ്.
 4. കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതിയ
  ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്.
 5. ജനുവരി 22, 23 തീയതികളിൽ എല്ലാ
  ഹൈസ്കൂൾ, ഹയർസെക്കണ്ടറി,
  വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളിലും ശുചീകരണ/അണുനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
 6. സെക്കന്ററി/ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടാൻ പ്രിൻസിപ്പൽ/ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്തി.
 7. സ്കൂളുകളിൽ ആരംഭിച്ച ‘വാക്സിനേഷൻ ഡ്രൈവ്’ പരിപാടി തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം.

ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ

1.ഒന്നു മുതൽ ഒമ്പതുവരെ ക്ലാസ്സുകൾ വീണ്ടും ഡിജിറ്റൽ പഠനത്തിലേക്കും
ഓൺലൈൻ പഠനപിന്തുണയിലേക്കും മാറുന്നതിനാൽ പഠനതുടർച്ച ഉറപ്പുവരുത്തണം.

2.കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ
നൽകേണ്ടതാണ്.
3.രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

 1. സമഗ്രശിക്ഷാ, എസ്.സി.ഇ.ആർ.ടി. എന്നിവരുടെ സഹായത്തോടെ
  ലഭ്യമാക്കിയിട്ടുള്ള വർക്ക്ഷീറ്റുകൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
 2. സ്കൂൾതല എസ്.ആർ.ജി.കൾ ഫലപ്രദമായി ചേരേണ്ടതാണ്. കുട്ടികളുടെ
  പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നൽകണം.
  കുട്ടികളിലുണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലിൽ നിരന്തരം
  രേഖപ്പെടുത്തുകയും വേണം.
 3. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക
  സൗകര്യമുണ്ടെന്ന് പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ ഓരോ സ്കൂളും ഉറപ്പുവരു
  ത്തണം.
 4. ഓരാ കുട്ടിയുടേയും പ്രൊഫൈൽ
  ക്ലാസ് അദ്ധ്യാപകർ തയ്യാറാക്കി നിരന്തരം
  നവീകരിക്കണം. ഇതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്താം.
 5. ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി ലാബ് പ്രവർത്തനങ്ങൾ
  കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടത്തേണ്ടതാണ്.
  9.കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തണം.
  അനുയോജ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.വായനാക്കുറിപ്പുകൾ അവതരിപ്പിക്കാനും വായനാനുഭവം പങ്കുവെക്കാനും പുസ്തകചർച്ചകൾ നടത്താനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
  10, ഓാരാ ഡിജിറ്റൽ ക്ലാസ്സിനും തുടർച്ചയായി ഓൺലൈനിൽ പഠനപിന്തുണാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
 6. കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കണം.
  അതവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
 7. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അനുഭവപ്പെടുന്ന
  പഠനസമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കിൽ രക്ഷിതാക്കളുമായി ചേർന്ന് പ്രത്യേകം കൗൺസിലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാവുന്നതാണ്.
  13, ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ അനുയോജ്യവും ഫലപ്രദവുമായ
  രീതിശാസ്ത്രം അവലംബിക്കാൻ പ്രിൻസിപ്പാൾമാർ പ്രഥമാദ്ധ്യാപകർക
  ക്ലാസ്സദ്ധ്യാപകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

0 Comments

Related News