JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കണ്ണൂർ: ഇരട്ടകൾ കയ്യടക്കിയ സ്‌കൂളും ക്ലാസ് മുറികളുമാണ് ഈ മഹാമാരിക്കാലത്തെ ഏറ്റവും മനോഹരമായ വിദ്യാലയ കാഴ്ച. കണ്ണാടിയിലെ പ്രതിബിംബങ്ങളെന്നപോലെ ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും, കൈകോർത്ത് നടന്നും അവർ ഏവരുടെയും ഹൃദയത്തിലേക്കാണ് ചേക്കേറുന്നത്. പയ്യന്നുർ ബിഎംഎൽ പി സ്‌കൂളിലാണ് ഈ കൗതുക കാഴ്ച. ക്ലാസ് മുറികളെല്ലാം ഇപ്പോൾ ഇരട്ടകൾ കയ്യടക്കിയിരിക്കയാണ്. ഈ സ്കൂളിലെ എൽകെജി ക്ലാസ് മുതൽഅഞ്ചാം തരം വരെ 11ജോഡി ഇരട്ടകുട്ടികളാണുള്ളത്. ഇതിന് മുമ്പും ഇരട്ടക്കുട്ടികൾ ഇവിടെ വിദ്യാർഥികളായി എത്തിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഏറ്റവും കൂടുതൽ ഇരട്ട കുഞ്ഞുങ്ങൾ സ്കൂളിലേക്ക് എത്തിയതെന്ന് സ്‌കൂളിലെ പ്രധാന അധ്യാപികയായ ബിന്ന ടീച്ചർ പറയുന്നു.
എൽ കെ ജി ക്ലാസ്സിൽ മാത്രം 4ജോഡി ഇരട്ടകൾ ഉണ്ട്. യുകെജി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ഓരോ ജോഡികുരുന്നുകളും , മൂന്നാം ക്ലാസ്സിൽ രണ്ടു ജോഡി കുട്ടികളും അഞ്ചാം തരത്തിൽ ഒരു ജോഡി ഇരട്ട കട്ടികളുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് 21 മുതൽ വീണ്ടും അടയ്ക്കുന്നതിലുള്ള വിഷമവും കുട്ടികൾക്കും അധ്യാപകർക്കും ഉണ്ട്.