JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ കലണ്ടർ പ്രകാരം 15.01.2022 (ശനിയാഴ്ച) നാണ് അവധി നിശ്ചയിച്ചിരുന്നതെങ്കിലും ഈ അവധി 14ലേക്ക് (വെള്ളിയാഴ്ച) മാറ്റിയതായി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.വൈ.മേരി ലാലി ഇറക്കിയ ഉത്തരവിൽ പറയുന്നു. തൈപ്പൊങ്കാൽ അവധി 15ൽ നിന്ന് 14ലേക്ക് മാറ്റണമെന്ന് തമിഴ് പ്രൊട്ടക്ഷൻ കൌൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പരാമർശിത സംസ്ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. തമിഴ്നാട്, കേന്ദ്ര സർക്കാരുകളുടെ കലണ്ടറുകളിലെ അവധിയുമായി സമന്വയിപ്പിച്ചു കൊണ്ടും
തെപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്ക് 14ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. ജനുവരി 15 (ശനിയാഴ്ച) പ്രവർത്തിദിവസം ആയിരിക്കുന്നതാണ്.