JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിവരുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 20വരെ നീട്ടി. സർവകലാശാലകൾ, സർക്കാർ/എയിഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയന വർഷം സർക്കാർ
അനുവദിച്ചിട്ടുള്ള എയിഡഡ് ഡിഗ്രി പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജുകളിലും പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കാണ് അവസരം. പ്രഫഷണൽ, സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. അർഹരായവർക്ക് മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷത്തിൽ 12,000 രൂപയും രണ്ടാം വർഷത്തിൽ 18,000 രൂപയും മൂന്നാം വർഷത്തിൽ 24,000 രൂപയുമാണ് അനുവദിക്കുക.
2021\’-22 അധ്യയന വർഷം ഒന്നാംവർഷ ബിരുദ കോഴ്സിന് പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. http://kshec.kerala.gov.in വഴി സമർപ്പിക്കണം. രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി 25 ആണ്. സ്ഥാപന മേധാവികൾ ഓൺലൈൻ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂർത്തിയാക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 10ആണ്.