അധ്യാപക സംഘടനകൾ വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

Jan 6, 2022 at 11:08 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: അധ്യാപക സംഘടനകൾ വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനം നടത്തിയാൽ സർക്കാർ അത് ഗൗരവമായി കാണുമെന്നും വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ ഭരണപക്ഷം, പ്രതിപക്ഷം എന്ന തരത്തിൽ സമീപിക്കരുതെന്നും മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക സംഘടനകൾക്ക് അധ്യാപകരുടെ ആവശ്യങ്ങളും അവരുടെ ബുദ്ധിമുട്ടുകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അവകാശമുണ്ട്. അതല്ല അവർ രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുത്തുള്ള പ്രവർത്തനം നടത്തിയാൽ അത് ഗൗരവമായി കാണും. വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണത്തിലെ വിയോജിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ സമരത്തിലേക്ക് പോകുന്നു എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു.

\’അധ്യാപക സംഘടനകൾ രാഷ്‌ടീയ മുദ്രാവാക്യങ്ങൾ ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കാൻ ശ്രമിച്ചാൽ സർക്കാർ അതേ ഗൗരവത്തിൽത്തന്നെ ആ വിഷയത്തെ കാണും\’.

\"\"

Follow us on

Related News