പോസ്റ്റ് മെട്രിക്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പുകൾ: ഈ മാസം 15 വരെ അപേക്ഷിക്കാം

Jan 4, 2022 at 3:37 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റി സ്റ്റുഡന്റസ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് അപേക്ഷകൾ 15 വരെ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനായി സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (ഐ.എൻ.ഒ) മാരും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്.പി) കെ.വൈ.സി രജിസ്‌ട്രേഷൻ എത്രയും വേഗം എടുക്കണം. കെ.വൈ.സി രജിസ്‌ട്രേഷൻ എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് എൻ.എസ്.പി വഴി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാനാവില്ല.
ആധാർ കാർഡിലെ തെറ്റുകൾ തിരുത്തിയതിന്റെ ഭാഗമായി ആധാർ കാർഡിൽ വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്ക് റിന്യൂവൽ അപേക്ഷ സമർപ്പിക്കാം.

\"\"

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം ഫ്രഷ്, റിന്യൂവൽ അപേക്ഷകർക്ക് തൊട്ടു മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയന വർഷം ഇളവു നൽകിയിട്ടുണ്ട്.
അപേക്ഷ സമർപ്പണം, കെ.വൈ.സി രജിസ്‌ട്രേഷൻ സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://dcescholarship.kerala.gov.in ൽ ലഭിക്കും. ഫോൺ: 9446096580, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com

\"\"

Follow us on

Related News