JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം : ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ സൗജന്യ ബസ് യാത്ര ഒരുക്കാൻ തീരുമാനം. മറ്റു വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യാത്രാനിരക്ക് വർധിപ്പിക്കാനും തീരുമാനമായി. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി സ്വീകരിച്ച ധാരണയെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് തുടരണമെന്നാണ് ചര്‍ച്ചയിലെ പൊതു അഭിപ്രായം. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലയാണ് കണ്സെഷന് നല്‍കുന്നത്. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്കിലും മാറ്റം വരുത്തണമെന്നാണ് നിര്‍ദ്ദേശം ഉയർന്നത്.

മറ്റു വിദ്യാർഥികൾക്കു മിനിമം നിരക്ക് 5 രൂപ ആക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റി നിർ
ദേശിച്ചതെന്നും ഇതു ബസ് ഉടമകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്താണു പൊതു നിർദേശത്തിലേക്കു വന്നതെന്നും മന്ത്രി അറിയിച്ചു. നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ കൺസഷൻ യാത്രാ നിരക്ക്.
0 Comments