JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്ന നോക്കൗട്ട് കം ലീഗ് അടിസ്ഥാനത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ മത്സരങ്ങളിലും ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ വിജയിച്ചാണ് സെന്റ് തോമസ് കിരീടം നേടിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് രണ്ടാം സ്ഥാനവും കോട്ടയം സി.എം.എസ്. കോളേജ് മൂന്നാം സ്ഥാനവും നേടി. ചെന്നൈയിലെ എസ്.ആർ.എം. യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദക്ഷിണമേഖല അന്തർസർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള എം.ജി. യൂണിവേഴ്സിറ്റി ടീമിനെ ഈ ടൂർണമെൻ്റിൽ പങ്കെടുത്ത ടീമിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.

0 Comments