പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു: മൂന്നാംദിനത്തിൽ കൂടുതലായി എത്തിയത് 25,495 വിദ്യാർത്ഥികൾ

Nov 3, 2021 at 7:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: അധ്യയനം ആരംഭിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോൾ സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മൂന്നാംദിന കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാം ദിനത്തേക്കാൾ 25,495 കുട്ടികൾ മൂന്നാംദിനം സ്കൂളുകളിൽ കൂടുതലായെത്തി. സ്കൂൾ തുറന്ന നവംബർ ഒന്നാം തീയതി 12,08,290 വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. രണ്ടാംദിനത്തിൽ ഇത് 5,324 വർദ്ധിച്ച് 12,13,614 ആയി. മൂന്നാം ദിനത്തിലെ കണക്കനുസരിച്ച് 12,33,785 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്.
കൊല്ലം, ആലപ്പുഴ, കോട്ടയം,പാലക്കാട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് താരതമ്യേന വർധനവ് കാണിക്കുന്നത്. ആലപ്പുഴ ജില്ലയിലേതടക്കം ചില പ്രളയബാധിത പ്രദേശങ്ങളിൽ ചില സ്കൂളുകൾ അടഞ്ഞുകിടക്കുന്നുണ്ട്.

ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് നിബന്ധനകളോടെ താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞദിവസം പൊതു വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തയ്യാറാക്കിയ മൂന്ന് മാർഗ്ഗരേഖകളും കർശനമായി പാലിച്ചാണ് അധ്യയനം നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് എന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ വിമുഖത കാട്ടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...